×
البقرةആയത്ത് 225

അൽ-മുഖ്തസർ

لَّا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَٱللَّهُ غَفُورٌ حَلِيمٌ ﴿٢٢٥﴾

ലാ വല്ലാഹ്, ബലാ,വല്ലാഹ് (അല്ലാഹുവാണ് സത്യം എന്നർത്ഥം) എന്നിങ്ങനെ ബോധപൂർവ്വമല്ലാതെ വെറുതെ പറഞ്ഞു പോകുന്ന ശപഥവാക്കുകൾ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. അങ്ങിനെയുള്ളവക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുമില്ല, അതിന് ശിക്ഷയുമില്ല. എന്നാൽ ആ ശപഥങ്ങൾ മുഖേന നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചതെന്തോ അതിന് അല്ലാഹു നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. അല്ലാഹു തൻറെ അടിമകളുടെ പാപങ്ങൾ ഏറെ പൊറുക്കുന്നവനും, അവരെ ധൃതിപ്പെട്ട് ശിക്ഷിക്കാത്ത സഹനശീലനുമാകുന്നു.