×
البقرةആയത്ത് 227

അൽ-മുഖ്തസർ

وَإِنْ عَزَمُوا۟ ٱلطَّلَـٰقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٌ ﴿٢٢٧﴾

അവർ ദാമ്പത്യത്തിലേക്ക് മടങ്ങാതിരിക്കുകയും ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് തുടരുകയും അത് വഴി ത്വലാഖ് (വിവാഹമോചനം) ഉദ്ദേശിക്കുകയുമാണെങ്കിൽ അല്ലാഹു എല്ലാം കേൾക്കുന്നവനാകുന്നു. ത്വലാഖ് ഉൾപ്പെടെയുള്ള അവരുടെ വാക്കുകളെല്ലാം അവൻ കേൾക്കുന്നു. അല്ലാഹു അവരുടെ അവസ്ഥകളും ഉദ്ദേശങ്ങളും അറിയുന്നവനുമാണ്. അവയ്ക്കുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യും.