×
البقرةആയത്ത് 228

അൽ-മുഖ്തസർ

وَٱلْمُطَلَّقَـٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَـٰثَةَ قُرُوٓءٍ ۚ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَـٰحًا ۚ وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَٱللَّهُ عَزِيزٌ حَكِيمٌ ﴿٢٢٨﴾

വിവാഹമോചിതകൾ മൂന്നു മാസമുറകൾ വരെ വിവാഹിതരാവാതെ കാത്തിരിക്കേണ്ടതാണ്. തങ്ങളുടെ ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഗർഭം ഒളിച്ചു വെക്കാൻ അവർക്ക് പാടുള്ളതല്ല. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നതിൽ അവർ സത്യസന്ധരാണെങ്കിൽ. ഇദ്ദ കാലത്ത് അവരെ തിരിച്ചെടുക്കാൻ അവരുടെ ഭർത്താക്കന്മാർ ഏറ്റവും അർഹതയുള്ളവരാകുന്നു; വിവാഹമോചനം കൊണ്ടുണ്ടായ അകൽച്ച ഇല്ലാതാക്കി ഇണക്കമാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ. ജനങ്ങൾക്ക് സുപരിചിതമായ കടമകൾ സ്ത്രീകൾക്ക് ഭർത്താക്കന്മാരോട് ഉള്ളതുപോലെ തന്നെ അവർക്ക് അവകാശങ്ങളുമുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ ഉയർന്ന പദവിയുണ്ട്. അഥവാ, അവരെ നിയന്ത്രിക്കാനുള്ള അവകാശം പുരുഷൻമാർക്കാണ്. വിവാഹമോചനത്തിന്റെ കാര്യവും പുരുഷൻമാരുടെ കൈകളിലാണ്. അല്ലാഹു ആരാലും അതിജയിക്കാൻ കഴിയാത്ത പ്രതാപശാലിയാകുന്നു. അവന്റെ നിയമങ്ങളിലും നിയന്ത്രണങ്ങളിലും അങ്ങേയറ്റം യുക്തിമാനുമാകുന്നു അവൻ.