×
البقرةആയത്ത് 265

അൽ-മുഖ്തസർ

وَمَثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتًا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍۭ بِرَبْوَةٍ أَصَابَهَا وَابِلٌ فَـَٔاتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴿٢٦٥﴾

അല്ലാഹുവിൻ്റെ തൃപ്തി തേടിക്കൊണ്ടും, അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണെന്ന ഉറച്ച വിശ്വാസത്തോടെ ശാന്തമായ മനസ്സോടെ -സ്വേഛയോടെ- തങ്ങളുടെ സമ്പത്ത് ദാനം ചെയ്യുന്നവരുടെ ഉപമ ഒരു ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, നല്ല മണ്ണുള്ള ഒരു പ്രദേശത്തെ തോട്ടത്തിൻ്റെ ഉപമയാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോൾ അത് അനേകം മടങ്ങ് കായ്കനികൾ നല്കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറൽ മഴയേ ലഭിച്ചുള്ളൂ എങ്കിൽ അതും മതിയാകുന്നതാണ്. കാരണം ആ ഭൂമി അത്ര നല്ലതാണ്. ഇതു പോലെയാണ് അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിക്കുന്നവരുടെ ദാനധർമ്മങ്ങൾ. അതെത്ര ചെറുതാണെങ്കിലും അല്ലാഹു അത് സ്വീകരിക്കുകയും, അതിൻ്റെ പ്രതിഫലം ഇരട്ടിപ്പിക്കുകയും ചെയ്യും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. ആത്മാർത്ഥതയുള്ളവരുടെയും ലോകമാന്യമുള്ളവരുടെയും അവസ്ഥ അല്ലാഹുവിന് ഗോപ്യമാവുകയില്ല. ഓരോന്നിനും അർഹിക്കുന്ന പ്രതിഫലം അവൻ നൽകുകയും ചെയ്യുന്നു.