×
البقرةആയത്ത് 266

അൽ-മുഖ്തസർ

أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُۥ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَأَصَابَهُ ٱلْكِبَرُ وَلَهُۥ ذُرِّيَّةٌ ضُعَفَآءُ فَأَصَابَهَآ إِعْصَارٌ فِيهِ نَارٌ فَٱحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَتَفَكَّرُونَ ﴿٢٦٦﴾

നിങ്ങളിൽ ഒരാൾക്ക് ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന് കരുതുക. അവയുടെ ചാരെകൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാതരം സമൃദ്ധമായ കായ്കനികളും അയാൾക്കതിലുണ്ട്. അങ്ങനെയിരിക്കെ അയാൾക്ക് വാർദ്ധക്യം ബാധിക്കുകയും, പണിയെടുക്കാനോ സമ്പാദിക്കാനോ കഴിയാത്തവിധം അയാൾ വൃദ്ധനാവുകയും ചെയ്തു. ജോലി ചെയ്യാൻ കഴിയാത്ത രണ്ട് ദുർബലരായ ചെറിയ കുട്ടികളാണ് അയാൾക്കുള്ളത്. അങ്ങനെ തീയോടു കൂടിയ ഒരു ചുഴലിക്കാറ്റ് അയാളുടെ തോട്ടത്തെ ബാധിക്കുകയും, അത് മുഴുവൻ കരിച്ചു കളയുകയും ചെയ്തു. അയാളാണെങ്കിൽ തൻ്റെ വാർദ്ധക്യവും മക്കളുടെ ദുർബലതയും കാരണം അതിന് ഏറ്റവും ആവശ്യമുള്ള അവസ്ഥയിലും. ഇത്തരം ഒരു സ്ഥിതിയിലാകാൻ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ? ജനങ്ങളെ കാണിക്കാൻ വേണ്ടി ദാനം നൽകുന്നവൻ്റെ അവസ്ഥ ഇതുപോലെയാകുന്നു. നന്മകൾ ഏറ്റവും ആവശ്യമുള്ള ഖിയാമത്ത് നാളിൽ യാതൊരു നന്മയുമില്ലാതെയായിരിക്കും അയാൾ വരിക. നിങ്ങൾ ചിന്തിക്കുന്നതിനു വേണ്ടി ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്നവ അല്ലാഹു വിവരിച്ചുതരുന്നു.