×
البقرةആയത്ത് 267

അൽ-മുഖ്തസർ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَـٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ ۖ وَلَا تَيَمَّمُوا۟ ٱلْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِـَٔاخِذِيهِ إِلَّآ أَن تُغْمِضُوا۟ فِيهِ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ ﴿٢٦٧﴾

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ അനുവദനീയമായ നല്ല വസ്തുക്കളിൽ നിന്നും, ഭൂമിയിൽ നിന്ന് നിങ്ങൾക്ക് നാം ഉല്പാദിപ്പിച്ച് തന്നതിൽ നിന്നും നിങ്ങൾ ചെലവഴിക്കുവിൻ. നിങ്ങളുടെ സമ്പത്തിൽ വളരെ മോശമായത് ദാനം ചെയ്യാൻ വേണ്ടി നിങ്ങൾ തിരഞ്ഞെടുക്കരുത്; അവയെങ്ങാനും നിങ്ങൾക്ക് നൽകപ്പെട്ടിരുന്നെങ്കിൽ വളരെ മോശമായ വസ്തുവാണ് എന്നതിനാൽ തീർത്തും അനിഷ്ടത്തോടെയല്ലാതെ നിങ്ങളവ സ്വീകരിക്കുമായിരുന്നില്ല. അപ്പോൾ നിങ്ങൾ സ്വന്തത്തിന് തൃപ്തിപ്പെടാത്തത് അല്ലാഹുവിന് വേണ്ടി നിങ്ങൾ എങ്ങിനെയാണ് തൃപ്തിപ്പെടുക? അല്ലാഹു നിങ്ങളുടെ ദാനങ്ങൾ ആവശ്യമില്ലാത്ത സമ്പൂർണ്ണ ധന്യതയുള്ളവനും, തൻ്റെ അസ്തിത്വത്തിലും തൻ്റെ പ്രവർത്തനങ്ങളിലും അങ്ങേയറ്റം സ്തുത്യർഹനുമാകുന്നു എന്ന് നിങ്ങൾ അറിയുക!