×
البقرةആയത്ത് 268

അൽ-മുഖ്തസർ

ٱلشَّيْطَـٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ وَٱللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَٱللَّهُ وَٰسِعٌ عَلِيمٌ ﴿٢٦٨﴾

പിശാച് ദാരിദ്ര്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, പിശുക്ക് കാണിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നീചവൃത്തികളും പാപങ്ങളും പ്രവർത്തിക്കുന്നതിന് അവൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, നിങ്ങളുടെ പാപങ്ങൾ അങ്ങേയറ്റം പൊറുത്തു നൽകാമെന്നും, നിങ്ങൾക്ക് വിശാലമായ ഉപജീവനം നൽകാമെന്നും വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിശാലമായി ഔദാര്യം ചൊരിയുന്നവനും, തൻ്റെ ദാസന്മാരുടെ അവസ്ഥകൾ എല്ലാം അറിയുന്നവനുമാകുന്നു.