×
البقرةആയത്ത് 44

അൽ-മുഖ്തസർ

أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَـٰبَ ۚ أَفَلَا تَعْقِلُونَ ﴿٤٤﴾

ഈമാനും സൽപ്രവർത്തിയും മറ്റുള്ളവരോട് കൽപ്പിക്കുകയും, സ്വന്തം കാര്യത്തിൽ അത് മറന്നുപോവുകയും അതിൽ നിന്ന് പിന്തിരിഞ്ഞു കളയുകയും ചെയ്യുന്നത് എത്ര ചീത്ത! നിങ്ങളാകട്ടെ തൗറാത്ത് പാരായണം ചെയ്യുന്നു! അല്ലാഹുവിൻറെ ദീൻ പിൻപറ്റണമെന്നും അവൻറെ റസൂലുകളിൽ വിശ്വസിക്കണമെന്നുമുള്ള തൗറാത്തിലെ കൽപന നിങ്ങൾക്കറിയാം. നിങ്ങളുടെ ബുദ്ധി കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ലേ?!