×
البقرةആയത്ത് 45

അൽ-മുഖ്തസർ

وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَـٰشِعِينَ ﴿٤٥﴾

ദീനിന്റെയും ദുന്യാവിന്റെയും എല്ലാ കാര്യങ്ങളിലും അല്ലാഹുവിനോട് നിങ്ങൾ സഹായം തേടുക. അല്ലാഹുവിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന കാര്യങ്ങളായ നമസ്കാരത്തിലൂടെയും ക്ഷമയിലൂടെയും നിങ്ങൾ അവനോട് സഹായം തേടുക. എങ്കിൽ അവൻ നിങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും നിങ്ങളുടെ പ്രയാസങ്ങൾ നീക്കുകയും ചെയ്യും. റബ്ബിന് കീഴൊതുങ്ങിയവർക്കൊഴികെ നമസ്കാരം വലിയ പ്രയാസവും ബുദ്ധിമുട്ടും തന്നെയാണ്.