×
البقرةആയത്ത് 72

അൽ-മുഖ്തസർ

وَإِذْ قَتَلْتُمْ نَفْسًا فَٱدَّٰرَْٰٔتُمْ فِيهَا ۖ وَٱللَّهُ مُخْرِجٌ مَّا كُنتُمْ تَكْتُمُونَ ﴿٧٢﴾

നിങ്ങൾ നിങ്ങളിൽ പെട്ട ഒരാളെ കൊലപ്പെടുത്തുകയും പരസ്പരം ആരോപണം നടത്തുകയും ചെയ്ത സന്ദർഭം ഓർക്കുക. ഓരോരുത്തരും താൻ കൊല നടത്തിയിട്ടില്ലെന്ന് നിഷേധിക്കുകയും മറ്റുള്ളവരിൽ അത് ആരോപിക്കുകയും ചെയ്തുകൊണ്ട് പരസ്പരം തർക്കിച്ചു. നിങ്ങൾ മറച്ചുവെച്ച, ആ നിരപരാധിയുടെ കൊലയുടെ കാര്യം അല്ലാഹു പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.