×
البقرةആയത്ത് 73

അൽ-മുഖ്തസർ

فَقُلْنَا ٱضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْىِ ٱللَّهُ ٱلْمَوْتَىٰ وَيُرِيكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ ﴿٧٣﴾

അപ്പോൾ നാം നിങ്ങളോട് പറഞ്ഞു: അറുക്കാൻ കൽപ്പിക്കപ്പെട്ട പശുവിൻറെ ഒരു ഭാഗം കൊണ്ട് ആ മൃതദേഹത്തിൽ അടിക്കുക. കൊന്നവൻ ആരാണെന്ന് പറയാൻ വേണ്ടി അല്ലാഹു അയാളെ ജീവിപ്പിക്കും. അവർ അങ്ങനെ ചെയ്തു. അയാൾ കൊലപാതകിയാരാണെന്ന് അറിയിക്കുകയും ചെയ്തു. ഈ മയ്യിത്തിനെ ജീവിപ്പിച്ചത് പോലെ ഖിയാമത്ത് നാളിൽ അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കും. അല്ലാഹുവിൻറെ മഹത്തായ കഴിവിനുള്ള വ്യക്തമായ തെളിവുകൾ അവൻ നിങ്ങൾക്ക് കാണിച്ചു തരുന്നു. നിങ്ങൾ ചിന്തിക്കുകയും അല്ലാഹുവിൽ യഥാവിധി വിശ്വസിക്കുകയും ചെയ്യാൻ വേണ്ടിയത്രെ അത്.