×
البقرةആയത്ത് 74

അൽ-മുഖ്തസർ

ثُمَّ قَسَتْ قُلُوبُكُم مِّنۢ بَعْدِ ذَٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ ٱلْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ ٱلْأَنْهَـٰرُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ ٱلْمَآءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ٱللَّهِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ ﴿٧٤﴾

മഹത്തരമായ മുഅ്ജിസത്തുകൾ (അത്ഭുത സംഭവങ്ങൾ) കണ്ടിട്ടും ഹൃദയത്തിൽ തട്ടുന്ന ഉപദേശങ്ങൾ ലഭിച്ചിട്ടും നിങ്ങളുടെ ഹൃദയങ്ങൾ കടുത്തു പോയി. അത് പാറക്കല്ലുകൾ പോലെയായിത്തീർന്നു. അല്ല, അതിനെക്കാൾ കടുത്തുറച്ചുപോയി. അവയുടെ ആ സ്ഥിതിക്ക് മാറ്റം വരികയില്ല. കല്ലുകൾക്കാകട്ടെ മാറ്റവും സ്ഥാനചലനവുമെല്ലാം സംഭവിക്കാറുണ്ട്. കല്ലുകളിൽ ചിലതിൽ നിന്ന് നദികൾ പൊട്ടി ഒഴുകാറുണ്ട്. ചിലത് പിളർന്ന് ഭൂമിയിലൂടെ ഒഴുകുന്ന അരുവികൾ പുറത്ത് വരുന്നു. അത് മനുഷ്യർക്കും മൃഗങ്ങൾക്കും ഉപകാരപ്പെടുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള പേടിയും ഭയപ്പാടും കൊണ്ട് പർവ്വതങ്ങളുടെ മുകളിൽ നിന്ന് താഴോട്ട് ഉരുണ്ടു വീഴുന്ന കല്ലുകളുമുണ്ട്. നിങ്ങളുടെ ഹൃദയങ്ങൾ അങ്ങനെ പോലുമല്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അല്ലാഹു അശ്രദ്ധനല്ല. മറിച്ച് അതെല്ലാം അറിയുന്നവനാണവൻ. അവൻ നിങ്ങൾക്ക് അതിനുള്ള പ്രതിഫലം നൽകുകയും ചെയ്യും.