അൽ-മുഖ്തസർ
أَفَتَطْمَعُونَ أَن يُؤْمِنُوا۟ لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلَـٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ ﴿٧٥﴾
ഓ മുഅ്മിനുകളേ, ജൂതന്മാരുടെ തനി സ്വഭാവവും ധിക്കാരവും അറിഞ്ഞതിന് ശേഷവും, അവർ വിശ്വസിക്കുകയും നിങ്ങൾക്ക് ഉത്തരം ചെയ്യുകയും ചെയ്യുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുകയാണോ?അവരിലെ ഒരു വിഭാഗം പണ്ഡിതന്മാർ തൗറാത്തിൽ അവർക്ക് അവതരിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ വചനം കേട്ടു. അത് അറിയുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം അതിലെ പദങ്ങളും ആശയങ്ങളും മാറ്റിമറിക്കുകയും ചെയ്തു. അവർ ചെയ്യുന്ന പാപത്തിൻറെ ഗൗരവം അറിഞ്ഞു കൊണ്ട് തന്നെയാകുന്നു അവരത് ചെയ്തത്.