അൽ-മുഖ്തസർ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ شَهَـٰدَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ حِينَ ٱلْوَصِيَّةِ ٱثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ ءَاخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِى ٱلْأَرْضِ فَأَصَـٰبَتْكُم مُّصِيبَةُ ٱلْمَوْتِ ۚ تَحْبِسُونَهُمَا مِنۢ بَعْدِ ٱلصَّلَوٰةِ فَيُقْسِمَانِ بِٱللَّهِ إِنِ ٱرْتَبْتُمْ لَا نَشْتَرِى بِهِۦ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَـٰدَةَ ٱللَّهِ إِنَّآ إِذًا لَّمِنَ ٱلْـَٔاثِمِينَ ﴿١٠٦﴾
അല്ലാഹുവിൽ വിശ്വസിച്ചവരേ! മരണത്തിൻ്റെ അടയാളങ്ങൾ പ്രകടമായി കൊണ്ട് നിങ്ങളിലാർക്കെങ്കിലും മരണം ആസന്നമായാൽ മുസ്ലിംകളിൽ പെട്ട നീതിമാന്മാരായ രണ്ടു പേരെ തൻ്റെ അന്തിമ വസ്വിയ്യതിന് അവൻ സാക്ഷി നിർത്തട്ടെ. ഇനി നിങ്ങൾ യാത്ര പോവുകയും മരണം വന്നുഭവിക്കുകയും ചെയ്താലാകട്ടെ; മുസ്ലിംകളിൽ പെട്ട ആരെയും ലഭിച്ചില്ലെങ്കിൽ കുഫാറുകളിൽ പെട്ട രണ്ട് പുരുഷന്മാരെ സാക്ഷി നിർത്തട്ടെ. സാക്ഷികളുടെ (സാക്ഷ്യത്തിൻ്റെ) സത്യസന്ധതയിൽ നിങ്ങൾക്ക് സംശയം ഉടലെടുത്താൽ ഏതെങ്കിലുമൊരു നിസ്കാര ശേഷം അവരെ രണ്ടു പേരെയും നിർത്തി, അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് ഇപ്രകാരം പറയിപ്പിക്കുക: 'അല്ലാഹുവിൽ നിന്നുള്ള പങ്കിനെ ഞങ്ങൾ യാതൊരു വിഭവത്തിനും പകരമായി വിറ്റുകളയുകയില്ല. അടുത്ത ബന്ധുവാണെങ്കിലും അയാളിലേക്ക് അക്കാര്യത്തിൽ (സത്യത്തിന് വിരുദ്ധമായി) ചായ്'വ് കാണിക്കുകയില്ല. -അല്ലാഹുവിനായി (അവൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട്)- ഞങ്ങളുടെ പക്കലുള്ള സാക്ഷ്യം ഞങ്ങൾ മറച്ചു വെക്കുകയില്ല. അങ്ങനെയെങ്ങാനും ഞങ്ങൾ പ്രവർത്തിക്കുകയാണെങ്കിൽ അല്ലാഹുവിനെ ധിക്കരിച്ച അധർമ്മികളിൽ പെട്ടവരായിരിക്കും ഞങ്ങൾ.