×
المائدةആയത്ത് 107

അൽ-മുഖ്തസർ

فَإِنْ عُثِرَ عَلَىٰٓ أَنَّهُمَا ٱسْتَحَقَّآ إِثْمًا فَـَٔاخَرَانِ يَقُومَانِ مَقَامَهُمَا مِنَ ٱلَّذِينَ ٱسْتَحَقَّ عَلَيْهِمُ ٱلْأَوْلَيَـٰنِ فَيُقْسِمَانِ بِٱللَّهِ لَشَهَـٰدَتُنَآ أَحَقُّ مِن شَهَـٰدَتِهِمَا وَمَا ٱعْتَدَيْنَآ إِنَّآ إِذًا لَّمِنَ ٱلظَّـٰلِمِينَ ﴿١٠٧﴾

(അവരെ കൊണ്ട്) സാക്ഷ്യം പറയിപ്പിച്ചതിന് ശേഷം സാക്ഷ്യം പറഞ്ഞതിലും ശപഥം ചെയ്തു പറഞ്ഞതിലും അവരുടെ കളവ് വ്യക്തമാവുകയോ, ചതി പ്രകടമാവുകയോ ചെയ്താൽ അവരുടെ സ്ഥാനത്ത് മരണപ്പെട്ട വ്യക്തിയോട് ഏറ്റവും അടുപ്പമുള്ള രണ്ട് പേർ എന്താണോ ന്യായമായിട്ടുള്ളത് അതിന് സാക്ഷ്യം വഹിക്കുകയും, അത് ശപഥം ചെയ്തു പറയുകയും ചെയ്യട്ടെ. അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് അവർ ഇപ്രകാരം പറയട്ടെ: അവർ തങ്ങളുടെ സത്യസന്ധതക്കും വിശ്വസ്തതക്കും നൽകുന്ന സാക്ഷ്യത്തെക്കാൾ കൂടുതൽ അർഹമായിട്ടുള്ളത് അവർ കളവു പറയുകയും വഞ്ചിക്കുകയുമാണെന്ന ഞങ്ങളുടെ സാക്ഷ്യമാകുന്നു. ഞങ്ങൾ കള്ളസാക്ഷ്യം പറഞ്ഞിട്ടില്ല. ഞങ്ങൾ കള്ള സാക്ഷ്യം ചെയ്തുവെങ്കിൽ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ച അതിക്രമികളിൽ പെട്ടവർ തന്നെയാകുന്നു തീർച്ചയായും നാം.