×
المائدةആയത്ത് 46

അൽ-മുഖ്തസർ

وَقَفَّيْنَا عَلَىٰٓ ءَاثَـٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ ۖ وَءَاتَيْنَـٰهُ ٱلْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ ﴿٤٦﴾

ഇസ്രാഈൽ സന്തതികളിലെ നബിമാരുടെ പാത പിന്തുടർന്നു കൊണ്ട് മർയമിൻ്റെ മകൻ ഈസായെ തൗറാത്തിൽ വിശ്വസിക്കുന്നവനും, അതു കൊണ്ട് വിധിക്കുന്നവനുമായി നാം പിറകെ അയച്ചു. സത്യത്തിലേക്ക് നയിക്കുന്ന സന്മാർഗദർശനവും, ആശയക്കുഴപ്പങ്ങളെ നീക്കം ചെയ്യുന്ന തെളിവുകളും, വിധിവിലക്കുകളിലെ അവ്യക്തതകൾ ഇല്ലാതെയാക്കുന്ന വിശദീകരണവും ഉൾക്കൊള്ളുന്ന ഇഞ്ചീൽ അദ്ദേഹത്തിന് നാം നൽകുകയും ചെയ്തു. അദ്ദേഹത്തിന് മുൻപ് അവതരിച്ച തൗറാത്തിലുള്ളതിനോട് -ചില വിധിവിലക്കുകൾ ദുർബലമാക്കി കൊണ്ട് വളരെ കുറച്ച് കാര്യങ്ങളിലൊഴികെ മറ്റെല്ലാത്തിലും- യോജിക്കുന്നതായാണ് (ഇഞ്ചീൽ നാം അദ്ദേഹത്തിന് നൽകിയത്). അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് സന്മാർഗം കണ്ടെത്താൻ ഉതകുന്ന സന്മാർഗദർശിയും, അല്ലാഹു അവരുടെ മേൽ നിഷിദ്ധമാക്കിയതിൽ നിന്ന് ശക്തമായി അകറ്റുന്നതുമായി ഇഞ്ചീലിനെ നാം നിശ്ചയിച്ചു.