×
المائدةആയത്ത് 47

അൽ-മുഖ്തസർ

وَلْيَحْكُمْ أَهْلُ ٱلْإِنجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ ﴿٤٧﴾

അല്ലാഹു ഇഞ്ചീലിൽ അവതരിപ്പിച്ചതിൽ നസ്വാറാക്കൾ വിശ്വസിക്കട്ടെ. മുഹമ്മദ് നബി -ﷺ- അവരിലേക്ക് നിയോഗിക്കപ്പെടുന്നതിന് മുൻപ് അതിൽ വന്നിട്ടുള്ള സത്യമായവ കൊണ്ട് അവർ വിധി നടപ്പിലാക്കുകയും ചെയ്യട്ടെ. ആരെങ്കിലും അല്ലാഹു അവതരിപ്പിച്ചത് അനുസരിച്ച് വിധിക്കുന്നില്ലയോ, അവർ തന്നെയാകുന്നു അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം കാണിക്കുകയും, സത്യത്തെ ഉപേക്ഷിക്കുകയും, അസത്യത്തിലേക്ക് ചായുകയും ചെയ്തിട്ടുള്ളവർ.