അൽ-മുഖ്തസർ
وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلَـٰٓئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَىْءٍ قُبُلًا مَّا كَانُوا۟ لِيُؤْمِنُوٓا۟ إِلَّآ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَكْثَرَهُمْ يَجْهَلُونَ ﴿١١١﴾
അവർ നിർദേശം വെച്ചതെല്ലാം അവർക്ക് നാം നൽകുകയും, അവരുടെ മേൽ നാം മലക്കുകളെ ഇറക്കുകയും, അവരതിന് സാക്ഷികളാവുകയും, മരണപ്പെട്ടവർ അവരോട് സംസാരിക്കുകയും, താങ്കൾ കൊണ്ടുവന്ന സന്ദേശത്തിൻ്റെ സത്യതയെ കുറിച്ച് അവരെ അറിയിക്കുകയും, അവർ നിർദേശം വെച്ചവയെല്ലാം അവർക്ക് നാം ഒരുമിച്ചു കൂട്ടിനൽകുകയും അതെല്ലാം അവർ വീക്ഷിക്കുകയും ചെയ്താലും താങ്കൾ കൊണ്ടുവന്നതിൽ -അവരുടെ കൂട്ടത്തിൽ നിന്ന് സന്മാർഗത്തിലാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചവരല്ലാതെ- മറ്റാരും തന്നെ വിശ്വസിക്കുന്നതല്ല. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും അക്കാര്യം അറിയാത്തവരാകുന്നു. അതിനാൽ അല്ലാഹു തങ്ങൾക്ക് സന്മാർഗം നൽകണമെന്ന ആഗ്രഹത്തിൽ അവർ അല്ലാഹുവിലേക്ക് അഭയം തേടുകയില്ല.