×
الأنعامആയത്ത് 112

അൽ-മുഖ്തസർ

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ﴿١١٢﴾

ഈ ബഹുദൈവാരാധകരെ കൊണ്ട് താങ്കളെ നാം പരീക്ഷിച്ചത് പോലെ താങ്കൾക്ക് മുൻപുള്ള എല്ലാ നബിമാരെയും നാം പരീക്ഷിച്ചിട്ടുണ്ട്. അവരിൽ ഓരോരുത്തർക്കും മനുഷ്യരിലെയും ജിന്നുകളിലെയും ധിക്കാരികളെ നാം ശത്രുക്കളായി നിശ്ചയിച്ചിട്ടുണ്ട്. അവർ പരസ്പരം ദുർബോധനം നടത്തുകയും, അങ്ങനെ വഞ്ചനയിൽ അകപ്പെടുത്തുന്നതിനായി അവർ അസത്യം ഭംഗിയുള്ളതാക്കി തോന്നിപ്പിക്കുകയും ചെയ്യുന്നു. അവരത് പ്രവർത്തിക്കരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം അവർ ചെയ്യില്ലായിരുന്നു. എന്നാൽ ഒരു പരീക്ഷണമായി അല്ലാഹു അപ്രകാരം സംഭവിക്കണമെന്ന് ഉദ്ദേശിച്ചിരിക്കുന്നു. അതിനാൽ അവരെയും അവർ കെട്ടിച്ചമക്കുന്ന നിഷേധത്തെയും അസത്യത്തെയും നീ അവഗണിച്ചേക്കുക. നീ അവരെ പരിഗണിക്കേണ്ടതേയില്ല.