അൽ-മുഖ്തസർ
لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ ﴿١٦٣﴾
അവന്ന് യാതൊരു പങ്കുകാരനുമില്ല. അവന് പുറമെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. ഈ പറയപ്പെട്ട രൂപത്തിൽ ബഹുദൈവാരാധനയിൽ നിന്ന് തീർത്തും മുക്തമായ തൗഹീദാണ് (ഏകദൈവാരാധന) എന്നോട് അല്ലാഹു കൽപ്പിച്ചിട്ടുള്ളത്. ഈ സമുദായത്തിൽ അവന് സമർപ്പിച്ചവരിൽ ഒന്നാമൻ ഞാനാകുന്നു.