അൽ-മുഖ്തസർ
قُلْ أَغَيْرَ ٱللَّهِ أَبْغِى رَبًّا وَهُوَ رَبُّ كُلِّ شَىْءٍ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ ﴿١٦٤﴾
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: സർവ്വതിൻ്റെയും രക്ഷിതാവ് അല്ലാഹുവാണെന്നിരിക്കെ അവന് പുറമെയുള്ളവരെ ഞാൻ രക്ഷിതാവായി അന്വേഷിക്കുകയോ?! നിങ്ങൾ അവന് പുറമെ ആരാധിക്കുന്ന ആരാധ്യവസ്തുക്കളുടെയും രക്ഷിതാവാകുന്നു അവൻ. ഒരു നിരപരാധിയും മറ്റൊരാളുടെ തിന്മ വഹിക്കേണ്ടി വരില്ല. ശേഷം നിങ്ങളുടെ രക്ഷിതാവിൻ്റെ അടുക്കലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങളുടെ മടക്കം. അപ്പോൾ ഇഹലോകത്തായിരിക്കെ മതത്തിൻ്റെ കാര്യത്തിൽ നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിരുന്നതിനെ കുറിച്ച് അല്ലാഹു നിങ്ങളെ അറിയിക്കുന്നതാണ്.