അൽ-മുഖ്തസർ
هُوَ ٱلَّذِى خَلَقَكُم مِّن طِينٍ ثُمَّ قَضَىٰٓ أَجَلًا ۖ وَأَجَلٌ مُّسَمًّى عِندَهُۥ ۖ ثُمَّ أَنتُمْ تَمْتَرُونَ ﴿٢﴾
ജനങ്ങളേ! അവനാകുന്നു മണ്ണിൽ നിന്ന് നിങ്ങളുടെ പിതാവായ ആദമിനെ സൃഷ്ടിച്ചു കൊണ്ട് നിങ്ങളെ പടച്ചത്. ശേഷം ഇഹലോകത്ത് നിങ്ങൾക്ക് വസിക്കുവാൻ നിശ്ചിതമായ ഒരു അവധി അവൻ നിശ്ചയിക്കുകയും ചെയ്തു. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കുന്നതിനായി -അവനല്ലാതെ മറ്റാർക്കും അറിയാത്ത- മറ്റൊരു അവധിയും അവൻ നിശ്ചയിച്ചു. എന്നിട്ടും നിങ്ങളിതാ പുനരുത്ഥാനത്തിന് അല്ലാഹുവിന് സാധിക്കുമോ എന്നതിൽ സംശയമുള്ളവരായി തീർന്നിരിക്കുന്നു.