×
الأنعامആയത്ത് 3

അൽ-മുഖ്തസർ

وَهُوَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَفِى ٱلْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ ﴿٣﴾

അവനാകുന്നു ആകാശങ്ങളിലും ഭൂമിയിലും ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. നിങ്ങൾ മറച്ചു വെക്കുന്ന ഉദ്ദേശങ്ങളും വാക്കുകളും പ്രവൃത്തികളും അവൻ അറിയുന്നു. അവയിൽ തന്നെ നിങ്ങൾ പരസ്യമാക്കുന്നവയും അവൻ അറിയുന്നു. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.