×
الأنعامആയത്ത് 44

അൽ-മുഖ്തസർ

فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَـٰهُم بَغْتَةً فَإِذَا هُم مُّبْلِسُونَ ﴿٤٤﴾

ദാരിദ്ര്യത്തിൻ്റെയും രോഗങ്ങളുടെയും കെടുതിയിലൂടെ അവർക്ക് ഉപദേശങ്ങൾ നൽകപ്പെട്ടു. എന്നാൽ അവരത് ഉപേക്ഷിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കാതെ വരികയും ചെയ്തപ്പോൾ ഉപജീവനത്തിൻ്റെ വാതിലുകൾ അവർക്ക് തുറന്നിട്ടു കൊടുത്തു കൊണ്ടും, ദാരിദ്ര്യത്തിന് ശേഷം സമ്പന്നത നൽകിക്കൊണ്ടും, രോഗങ്ങൾക്ക് ശേഷം ആരോഗ്യം നൽകിക്കൊണ്ടും അവരെ നാം ക്രമേണയായി പിടികൂടി. അങ്ങനെ തങ്ങൾക്ക് നൽകപ്പെട്ട സുഖാനുഗ്രഹങ്ങളാൽ അഹങ്കാരം അവരെ ബാധിക്കുകയും, താൻപോരിമ അവരിൽ പിടിമുറുക്കുകയും ചെയ്തപ്പോൾ നമ്മുടെ ശിക്ഷ പൊടുന്നനെ അവരെ പിടികൂടി. അപ്പോൾ അവരതാ പ്രതീക്ഷകളെല്ലാമറ്റ് നിരാശരും പരിഭ്രാന്തരുമായി തീർന്നിരിക്കുന്നു.