×
الأنعامആയത്ത് 45

അൽ-മുഖ്തസർ

فَقُطِعَ دَابِرُ ٱلْقَوْمِ ٱلَّذِينَ ظَلَمُوا۟ ۚ وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ ﴿٤٥﴾

അങ്ങനെ (അല്ലാഹുവിനെ) നിഷേധിച്ചവർ മുഴുവനും -അവസാനത്തെയാൾ വരെ- അല്ലാഹുവിൻ്റെ ശിക്ഷയാൽ പിഴുതെറിയപ്പെട്ടു. അല്ലാഹുവിൻ്റെ ദൂതന്മാർക്കുള്ള അവൻ്റെ സഹായവുമായിരുന്നു അത്. തൻ്റെ ശത്രുക്കളെ നശിപ്പിക്കുകയും, തൻ്റെ ഇഷ്ടദാസന്മാരെ സഹായിക്കുകയും ചെയ്തതിലുള്ള സർവ്വ നന്ദിയും പ്രകീർത്തനവും ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് മാത്രമാകുന്നു.