അൽ-മുഖ്തസർ
فَقَدْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ ۖ فَسَوْفَ يَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴿٥﴾
ആ വ്യക്തമായ തെളിവുകളിൽ നിന്നും, സുശക്തമായ പ്രമാണങ്ങളിൽ നിന്നും അവർ തിരിഞ്ഞു കളഞ്ഞുവെന്നാണെങ്കിൽ അതിനെക്കാൾ വ്യക്തമായതിൽ നിന്ന് അവർ തിരിഞ്ഞു കളഞ്ഞിട്ടുണ്ട്. മുഹമ്മദ് നബി -ﷺ- കൊണ്ടുവന്ന ഖുർആനിനെ അവർ കളവാക്കിയിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ശിക്ഷ നേരിൽ കാണുമ്പോൾ തങ്ങൾ പരിഹസിച്ചു കൊണ്ടിരുന്ന കാര്യമെന്തോ അത് തന്നെയായിരുന്നു സത്യം എന്ന് അവർക്ക് ബോധ്യപ്പെടുന്നതാണ്.