അൽ-മുഖ്തസർ
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ مَّكَّنَّـٰهُمْ فِى ٱلْأَرْضِ مَا لَمْ نُمَكِّن لَّكُمْ وَأَرْسَلْنَا ٱلسَّمَآءَ عَلَيْهِم مِّدْرَارًا وَجَعَلْنَا ٱلْأَنْهَـٰرَ تَجْرِى مِن تَحْتِهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ ﴿٦﴾
അതിക്രമികളായ ജനതകളെ നശിപ്പിക്കുന്നതിൽ അല്ലാഹുവിൻ്റെ നടപടിക്രമമെന്താണെന്ന് അല്ലാഹുവിനെ നിഷേധിക്കുന്ന ഇക്കൂട്ടർ അറിഞ്ഞിട്ടില്ലേ?! അവർക്ക് മുൻപ് ധാരാളം സമൂഹങ്ങളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട്. ഈ നിഷേധികൾക്ക് നൽകിയിട്ടില്ലാത്ത, ശക്തിയുടെയും നിലനിൽപ്പിൻ്റെയും അനേകം വഴികൾ ഭൂമിയിൽ അവർക്ക് അല്ലാഹു നൽകിയിരുന്നു. തുടർച്ചയായി അവർക്ക് അവൻ മഴ വർഷിപ്പിച്ചു നൽകിയിരുന്നു. അവരുടെ ഭവനങ്ങൾക്ക് താഴ്ഭാഗത്തു കൂടെ ഒഴുകുന്ന അരുവികളും ഒഴുക്കി നൽകി. എന്നാൽ അവർ അല്ലാഹുവിനെ ധിക്കരിച്ചു. അപ്പോൾ അവർ ചെയ്തു കൂട്ടിയ തിന്മകളുടെ ഫലമായി അല്ലാഹു അവരെ നശിപ്പിക്കുകയും, അവർക്ക് ശേഷം മറ്റ് ജനതകളെ സൃഷ്ടിക്കുകയും ചെയ്തു.