×
الأنعامആയത്ത് 7

അൽ-മുഖ്തസർ

وَلَوْ نَزَّلْنَا عَلَيْكَ كِتَـٰبًا فِى قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ ﴿٧﴾

അല്ലാഹുവിൻ്റെ റസൂലേ! ഏടുകളിൽ രേഖപ്പെടുത്തപ്പെട്ട നിലയിൽ ഒരു ഗ്രന്ഥം നാം നിനക്ക് മേൽ ഇറക്കുകയും, അവർ അത് തങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കുകയും, അവരുടെ കൈകൾ കൊണ്ട് തൊട്ടുനോക്കി അത് യാഥാർഥ്യമാണെന്ന് അവർ ഉറപ്പു വരുത്തുകയും ചെയ്താലും അവർ (ഇസ്ലാമിൽ) വിശ്വസിക്കുകയില്ല. അവരുടെ കടുത്ത നിഷേധവും അതിരുവിടലും കാരണത്താലാണത്. അവർ പറയുകയും ചെയ്യും: നീ ഈ കൊണ്ട് വന്നത് ഒരു മാരണത്തിനപ്പുറം മറ്റൊന്നുമാവുകയില്ല. അതിനാൽ ഞങ്ങൾ ഒരിക്കലും ഇതിൽ വിശ്വസിക്കുകയില്ല.